ധനകാര്യം

വീണ്ടും ഇരുട്ടടി; പാചക വാതക വിലയും കുത്തനെ കൂട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത് അഞ്ചുമാസത്തിന് ശേഷമാണ്.

അഞ്ചു കിലോയുടെ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വില 352 രൂപയായി. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നില്ല. 

അതേസമയം വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. വില കൂട്ടിയതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍

'ദ്രാവിഡിന് പകരക്കാരന്‍? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍

ഡാ മോനെ..., ജയിലില്‍ നിന്ന് ഇറങ്ങിയത് 'കളറാക്കി'; ഗുണ്ടാത്തലവന് 'ആവേശം' സ്‌റ്റെലില്‍ ഗുണ്ടകളുടെ ഗംഭീര പാര്‍ട്ടി- വീഡിയോ