ധനകാര്യം

ഇന്ധനവില ഇന്നും കൂട്ടി; ഒരാഴ്ചയ്ക്കിടെ വര്‍ധന നാലര രൂപയിലേറെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും ഇന്ധനവില കൂടി. തുടര്‍ച്ചയായ നാലാം ദിവസമാണ് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കുന്നത്. പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസല്‍ 37 പൈസയുമാണ് കൂട്ടിയത്. 

ഏഴ് ദിവസത്തിനുള്ളിൽ ഇന്ധന വില ,നാലര രൂപയ്ക്ക് മുകളിലേക്കാണ് ഉയർന്നത്. ഒരാഴ്ച പൂർത്തിയാകുന്നതിനിടെ ആറ് തവണ വർധിച്ചതോടെ ഇന്ധനവില കുതിച്ചുയരുകയാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനം കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. 

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 99.41 രൂപയും ഡീസലിന് 90.77 രൂപയുമാണ് ഇന്നത്തെ നിരക്ക്. മുംബൈയില്‍ പെട്രോളിന് 114.19 രൂപയും ഡീസലിന് 98.50 രൂപയുമാണ് വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി