ധനകാര്യം

ഇറങ്ങുന്നതിന് മുന്‍പ് തന്നെ ആയിരത്തിലധികം ബുക്കിംഗ്, ബെന്‍സ് സി ക്ലാസിന്റെ പുതിയ പതിപ്പ്, വില 55 ലക്ഷം മുതല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയില്‍ സി ക്ലാസ് സെഡാന്റെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചു. 55 ലക്ഷം മുതല്‍ 61 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

മൂന്ന് തരത്തിലാണ് പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നത്. പെട്രോള്‍ എന്‍ജിന് 55 ലക്ഷം രൂപയാണ് വില. ഡീസല്‍ ഇന്ധനമായുള്ള സി 220ഡിക്ക് 56 ലക്ഷം രൂപ നല്‍കണം. 330 ഡിക്ക് 61 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

അഞ്ചാം തലമുറ സി ക്ലാസ് പതിപ്പ് വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ ആയിരത്തിലധികം ബുക്കിംഗ് ലഭിച്ചു. വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ ഇത്രയധികം ബുക്കിംഗ് ലഭിക്കുന്നത് ആദ്യമായാണ്. ഇതോടെ വാഹനം ലഭിക്കാന്‍  രണ്ടു- മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വരും.

അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് വാഹനം പുറത്തിറക്കിയത്. ബെന്‍സിന്റെ പ്രമുഖ മോഡലായ എസ് ക്ലാസിന്റെ ഡിഎന്‍എയാണ് സി ക്ലാസില്‍ കാണാന്‍ സാധിക്കുക എന്ന്് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ സിഇഒ മാര്‍ട്ടിന്‍ ഷ്വെങ്ക് പറയുന്നു. എന്‍ടിജി സെവന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, എഐ കരുത്തുപകരുന്ന എംബിയുഎക്‌സ് അടക്കം ആധുനിക സംവിധാനങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. നാലാംതലമുറ മോഡലുകളെ അപേക്ഷിച്ച് വലിപ്പം കൂടുതലാണ് പുതിയ പതിപ്പിന്.

ഈ വര്‍ഷം പുതിയ പത്തു ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനോടകം രണ്ടു മോഡലുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

'പൊളിയല്ലേ? രസമല്ലേ ഈ വരവ്?'; ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനത്തില്‍ ഡു പ്ലെസി

സൗദിയുടെ ചിന്തയും മുഖവും മാറുന്നു, റോക്ക് ബാന്‍ഡുമായി സ്ത്രീകള്‍

മഞ്ഞപ്പടയുടെ ഗോള്‍വേട്ടക്കാരന്‍; ദിമിത്രി ഡയമന്റകോസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

വരയില്‍ വസന്തം തേടിയ യാത്രികന്‍