ധനകാര്യം

രൂപ സര്‍വകാല താഴ്ചയില്‍; പത്തുദിവസത്തിനിടെ അഞ്ചാംതവണ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും റെക്കോര്‍ഡ് താഴ്ചയില്‍. ഒരു ഡോളറിന് 77 രൂപ 73 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം ഇന്ന് അവസാനിച്ചത്. കഴിഞ്ഞ പത്തുദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഡോളറിനെതിരെയുള്ള മൂല്യ തകര്‍ച്ചയില്‍ രൂപ റെക്കോര്‍ഡിടുന്നത്.

77.72 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. വിനിമയത്തിന്റെ ഒരു ഘട്ടത്തില്‍ 77.76 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. അതിനിടെ രൂപതിരിച്ചുകയറുന്നു എന്ന തോന്നലും ഉളവാക്കിയിരുന്നു. ഒടുവില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ രൂപയുടെ വിനിമയം അവസാനിക്കുകയായിരുന്നു.

കഴിഞ്ഞദിവസം 77.61 എന്ന നിരക്കിലാണ് രൂപയുടെ വിനിമം അവസാനിച്ചത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉയര്‍ന്ന പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധികളുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചിരിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി