ധനകാര്യം

ഇനി ട്രൂകോളര്‍ വേണ്ട; വിളിക്കുന്നവരുടെ പേര് ഫോണില്‍ അറിയാം; പുതിയ സംവിധാനം വരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൊബൈല്‍ഫോണില്‍ വരുന്ന പരിചയമില്ലാത്ത കോളിലെ നമ്പറിന്റെ ഉടമ ആരെന്ന് അറിയാതെ ബുദ്ധിമുട്ടേണ്ട. ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകുന്ന സംവിധാനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര ടെലികോം വകുപ്പ് ട്രായി ( ടെലികോം റെഗുലേറ്ററി അതോറിട്ടി) യോട് ആവശ്യപ്പെട്ടു. 

ഇതിന്റെ പ്രാരംഭ നടപടികള്‍ ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് ട്രായ് ചെയര്‍മാന്‍ പി ഡി വഗേല വ്യക്തമാക്കി. സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണ്‍കോള്‍ ലഭിക്കുന്ന വ്യക്തിയുടെ മൊബൈല്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്ന സംവിധാനമാണ് നടപ്പാക്കാനൊരുങ്ങുന്നത്. 

നിലവില്‍ ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍ നിന്നും കോള്‍ വന്നാല്‍ പേര് അറിയുന്നതിനായി ട്രൂകോളര്‍ എന്ന സ്വകാര്യ ആപ്പ് ആണ് ആളുകള്‍ ഉപയോഗിച്ചു വരുന്നത്. ഈ ആപ്പ് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ട്രൂകോളര്‍ ഇത് സാധ്യമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു