ധനകാര്യം

രാജ്യത്ത് ഡിജിറ്റല്‍ രൂപയ്ക്ക് ഇന്ന് തുടക്കം; ആദ്യം  സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ രൂപയ്ക്ക് ഇന്ന് തുടക്കമാകും. ഇ- റുപേ എന്ന പേരിലുള്ള ഡിജിറ്റല്‍ രൂപ സര്‍ക്കാര്‍ കടപ്പത്രത്തിലൂടെയാണ് ആദ്യമായി പരീക്ഷിക്കുകയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

എസ്ബിഐ അടക്കം ഒന്‍പത് ബാങ്കുകളാണ് ഡിജിറ്റല്‍ രൂപയുടെ പരീക്ഷണത്തില്‍ പങ്കാളികളാകുക. ദ്വിതീയ വിപണിയായ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ രൂപ ഉപയോഗിക്കുന്നത്. മൊത്തവില്‍പ്പന സെഗ്മെന്റിലാണ് ഇടപാട് നടത്തുക.

ഇ- റുപേയുടെ കടന്നുവരവ് അന്തര്‍ ബാങ്ക് വിപണികളെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. ഇത് ഉപയോഗിച്ചുള്ള സെറ്റില്‍മെന്റുകള്‍ ഇടപാടുകളുടെ ചെലവ് കുറയാന്‍ സഹായിക്കുമെന്നും റിസര്‍വ് ബാങ്ക്  വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ