ധനകാര്യം

ഇന്‍സന്റീവ് പിന്‍വലിച്ചു; പാചക വാതക സിലിണ്ടറിന് 1,748 രൂപ; വീണ്ടും ഇരുട്ടടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വീണ്ടും ഇരുട്ടടി. ഏജന്‍സികള്‍ക്ക് നല്‍കിയിരുന്ന ഇന്‍സന്റീവ് കമ്പനികള്‍ പിന്‍വലിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് വില 1,748 രൂപയായി. 1,508 രൂപയായിരുന്നു ഇതുവരെയുള്ള വില. 240 രൂപ ഇന്‍സന്റീവ് ഒഴിവാക്കിയതോടെയാണ് വില വര്‍ധിച്ചത്. ഹോട്ടലുകള്‍ അടക്കം ഇനി പുതിയ വിലയ്ക്ക് പാചക വാതകം വാങ്ങണം. 

വലിയ തോതില്‍ ഇന്‍സന്റീവ് കൊടുത്തുകൊണ്ടു മുന്നോട്ടുപോകാന്‍ സാധിക്കില്ല എന്നാണ് കമ്പനികളായ ഐഒസിയും എച്ച്പിസിഎലും ബിപിസിഎലും പറയുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 2,748 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു