ധനകാര്യം

കീശ വീണ്ടും ചോരും!; എസ്ബിഐ വായ്പാനിരക്ക് ഉയര്‍ത്തി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് എസ്ബിഐ വര്‍ധിപ്പിച്ചു. വിവിധ കാലാവധിയിലുള്ള വായ്പകളുടെ പലിശനിരക്കില്‍ പത്തുമുതല്‍ പതിനഞ്ച് ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഇടപാടുകാരുടെ വായ്പാചെലവ് വീണ്ടും വര്‍ധിക്കും.

ഒരു മാസം മുതല്‍ മൂന്ന് മാസം വരെ കാലാവധിയുള്ള എംസിഎല്‍ആര്‍ 7.60 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായി ഉയര്‍ന്നു. ആറുമാസം, ഒരു വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ 7.90 ശതമാനത്തില്‍ നിന്ന് 8.05 ശതമാനമായാണ് ഉയര്‍ത്തിയത്. മൂന്ന് വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ 8.35 ശതമാനമായും വര്‍ധിച്ചു. 8.25 ശതമാനത്തില്‍ നിന്നാണ് വര്‍ധിപ്പിച്ചത്.

വിവിധ വായ്പകള്‍ക്ക് പലിശനിരക്ക് നിര്‍ണയിക്കുന്നതിന് 2016ല്‍ റിസര്‍വ് ബാങ്കാണ് എംസിഎല്‍ആര്‍ കൊണ്ടുവന്നത്. വായ്പയ്ക്ക് ബാങ്ക് ഓഫര്‍ ചെയ്യുന്ന കുറഞ്ഞ പലിശനിരക്കാണിത്. ഇതിനെ അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി