ധനകാര്യം

പഞ്ചാബ് നാഷണല്‍ ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!, എടിഎം, പിഒഎസ് പരിധി പരിഷ്‌കരിക്കുന്നു, വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രീമിയം ഡെബിറ്റ് കാര്‍ഡ് കൈവശം ഉള്ളവരുടെ എടിഎം, പോയിന്റ് ഓഫ് സെയില്‍ ഇടപാട് പരിധി പരിഷ്‌കരിക്കാന്‍ തീരുമാനിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്. വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടീസില്‍ എന്നുമുതല്‍ ഇത് നിലവില്‍ വരുമെന്ന് ബാങ്ക് അറിയിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് പ്രതിദിനം ഇടപാട് പരിധി ഉയര്‍ത്താനാണ് തീരുമാനം. പ്രീമിയം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളുടെ പ്രതിദിന പരിധിയാണ് ഉയര്‍ത്തുന്നത്. മാസ്റ്റര്‍കാര്‍ഡ്, റുപേ, വിസ ഗോള്‍ഡ് എന്നിവയുടെ പ്ലാറ്റിനം വേരിയന്റ് ഡെബിറ്റ് കാര്‍ഡുകളുടെ പ്രതിദിന എടിഎം പരിധി 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമായാണ് ഉയര്‍ത്തുന്നത്. ഈ കാര്‍ഡ് ഉപയോഗിച്ചുള്ള പോയന്റ് ഓഫ് സെയില്‍സ് ഇടപാടില്‍ പ്രതിദിന പരിധി ഒന്നേകാല്‍ ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കിയും ഉയര്‍ത്തും.

റുപേ സെലക്ട്, വിസ സിഗ്നേച്ചര്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള പ്രതിദിന പരിധിയും ഉയര്‍ത്തുന്നുണ്ട്. 50,000 രൂപയില്‍ നിന്ന് ഒന്നരലക്ഷമായാണ് ഉയര്‍ത്തുന്നത്. നിലവില്‍ പോയന്റ് ഓഫ് സെയില്‍സില്‍ ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടിന് നിശ്ചയിച്ചിരുന്ന പ്രതിദിന പരിധി ഒന്നേകാല്‍ ലക്ഷമായിരുന്നു. ഇത് അഞ്ചുലക്ഷമായും ഉയര്‍ത്തും. ഈ കാര്‍ഡുകള്‍ കൈവശമുള്ളവര്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് ആപ്പ്, ബാങ്ക് സന്ദര്‍ശനം എന്നിവ വഴി പരിധി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ബാങ്ക് നിര്‍ദേശിച്ചു. 

സാധാരണ ഡെബിറ്റ് കാര്‍ഡ് ( ക്ലാസിക് കാര്‍ഡ്) ഉള്ളവര്‍ക്ക് എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുക 25000 രൂപയാണ്. ഒറ്റ ഇടപാടിലൂടെ 20000 രൂപ വരെയാണ് പിന്‍വലിക്കാന്‍ സാധിക്കുക. പിഒഎസ് ഇടപാട് പരിധി 60,000 രൂപ ആണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ