ധനകാര്യം

ഓര്‍ക്കൂട്ടിനെ തിരികെ കൊണ്ടുവരണം?; ട്വിറ്ററില്‍ ട്രെന്‍ഡിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് തലപ്പത്ത് എത്തിയതിന് ശേഷം കൈക്കൊണ്ട തീരുമാനങ്ങളെ തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങളാണ് പ്രമുഖ സാമൂഹിക മാധ്യമമായ ട്വിറ്റര്‍ അഭിമുഖീകരിക്കുന്നത്. കാര്യക്ഷമത മെച്ചപ്പെടുത്താന്‍ എന്ന പേരില്‍ നേതൃതലത്തില്‍ നടത്തിയ അഴിച്ചുപണിയെ തുടര്‍ന്ന് ട്വിറ്ററില്‍ അതൃപ്തി പുകയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ കാര്യക്ഷമത ഉറപ്പുവരുത്തിയില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകാനാണ് ജീവനക്കാര്‍ക്ക് മസ്‌ക് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് വലിയതോതിലുള്ള രാജി സംഭവിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരം സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ട്വിറ്ററിന് വിട പറഞ്ഞും വിമര്‍ശിച്ചും നിരവധി സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്. ഇക്കൂട്ടത്തില്‍ ആദ്യകാല സോഷ്യല്‍മീഡിയയായ ഓര്‍ക്കൂട്ടിനെ ഓര്‍മ്മിപ്പിച്ച് കൊണ്ടുള്ള സന്ദേശങ്ങളും ട്രെന്‍ഡിങ് ആയിരിക്കുകയാണ്. 

2014ലാണ് ഓര്‍ക്കൂട്ട് പ്രവര്‍ത്തനം നിര്‍ത്തിയത്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചാണ് പലരുടെയും പോസ്റ്റുകള്‍. ഒരുകാലത്ത് ഓര്‍ക്കൂട്ട് എന്ന പേരില്‍ ഒരു സോഷ്യല്‍മീഡിയ ഉണ്ടായിരുന്നു എന്നും നല്ല പഴയ ഓര്‍മ്മകള്‍ എന്നെല്ലാം പറഞ്ഞാണ് കുറിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നത്. 

എന്റെ പ്രണയം പൂവണിഞ്ഞത് ഓര്‍ക്കൂട്ടിലാണ്. ഇപ്പോള്‍ ഒരുമിച്ച് ജീവിക്കുന്നു...., ഓര്‍ക്കൂട്ടിനെ തിരിച്ചു കൊണ്ടുവരണം...., ഞാന്‍ ഓര്‍ക്കൂട്ടിലേക്ക് തിരികെ പോകുന്നു, ആരെങ്കിലും കൂടെ വരുന്നുണ്ടോ?.... തുടങ്ങി നിരവധി കമന്റുകളും പോസ്റ്റുകളുമാണ് പ്രത്യക്ഷപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു