ധനകാര്യം

'ചരിത്ര നിമിഷം', ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനം; എയര്‍ബസ് എ380 ബംഗളൂരുവില്‍ - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ 380 ബംഗളൂരു വിമാനത്താവളത്തില്‍. ദുബൈയില്‍നിന്നുള്ള എമിറേറ്റ്‌സ് വിമാനമാണ് ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ചരിത്ര നിമിഷം എന്നാണ് ബംഗളൂരു വിമാനത്താവള അധികൃതര്‍ ലാന്‍ഡിങ്ങിനെ വിശേഷിപ്പിച്ചത്. എയര്‍ബസ് എ 380 ലാന്‍ഡ് ചെയ്യുന്ന ആദ്യ തെക്കേ ഇന്ത്യന്‍ വിമാനത്താവളമാണ് ബംഗളൂരു. ദുബൈയില്‍നിന്ന് രാവിലെ പത്തിനു പുറപ്പെട്ട വിമാനം 3.40ന് ആണ് ബംഗളൂരുവില്‍ ലാന്‍ഡ് ചെയ്തത്. ആഘോഷത്തോടെയാണ് ബിയാല്‍ ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനത്തെ വരവേറ്റത്.

ബംഗളൂരു വിമാനത്താവളത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിന് എമിറേറ്റ്‌സ് എയര്‍ലൈനിന് നന്ദി പറയുന്നതായി ബിയാല്‍ എംഡി ഹരി മാരാര്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്