ധനകാര്യം

ഒറ്റ ചാര്‍ജില്‍ 520 കിലോമീറ്റര്‍ വരെ യാത്ര, നാലുകോടി രൂപ; റോള്‍സ് റോയ്‌സിന്റെ ആദ്യ ഇലക്ട്രിക് കാര്‍ - വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പ്രമുഖ ബ്രീട്ടിഷ് കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സ് ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിച്ചു. സ്‌പെക്ട്ര എന്ന് പേരിട്ടിരിക്കുന്ന കാര്‍ 2023 അവസാനത്തോടെ വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കമ്പനിയുടെ പ്രമുഖ മോഡലായ ഫാന്റം കൂപ്പിന് സമാനമായി വിസ്തൃതമായ ഗ്രില്ലാണ് ഇതിന്റെ ആകര്‍ഷണം. രണ്ടു ഡോറുകള്‍ മാത്രമാണ് ഉണ്ടാവുക. 

സ്പ്‌ളിറ്റ് ഹെഡ്‌ലാമ്പ്, ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, അള്‍ട്രാ സ്ലിം ഡേടൈം റണ്ണിങ് ലാമ്പുകള്‍, 23 ഇഞ്ച് അലോയ് വീല്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ വാഹനത്തില്‍ ഉണ്ടാവും. ഒരു തവണ മുഴുവനായി ചാര്‍ജ് ചെയ്താല്‍ 520 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വേഗത നൂറ് കിലോമീറ്ററിലേക്ക് എത്താന്‍ 4.5 സെക്കന്‍ഡ് മതി.

എന്‍ജിന്‍ 585 ബിഎച്ച്പി കരുത്തും 900എന്‍എം ടോര്‍ക്യു ഉം ആണ് ഉല്‍പ്പാദിപ്പിക്കുന്നത്.അത്യാധുനിക കാറിന് ആവശ്യമായ പുത്തന്‍ സാങ്കേതികവിദ്യയോടെയാണ് കാര്‍ അവതരിപ്പിച്ചത്. നാലുകോടിയോളം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്