ധനകാര്യം

ജിയോ 5ജി രണ്ടു നഗരങ്ങളില്‍ കൂടി; നഗര കേന്ദ്രങ്ങളില്‍ വൈ ഫൈ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രണ്ടു നഗരങ്ങളില്‍ കൂടി 5ജി സേവനം തുടങ്ങിയതായി റിലയന്‍സ് ജിയോ. ചെന്നൈ, രാജസ്ഥാനിലെ ക്ഷേത്ര നഗരമായ നാഥ്വാര എന്നിവിടങ്ങളിലാണ് പുതുതായി സര്‍വീസ് തുടങ്ങിയത്.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ ജിയോ നേരത്തെ 5ജി സേവനം പ്രഖ്യാപിച്ചിരുന്നു. നഗരങ്ങളിലെ പ്രധാന ഇടങ്ങളില്‍ 5ജി വൈഫൈ സര്‍വീസ് തുടങ്ങുമെന്നും ജിയോ അറിയിച്ചു.

വലിയ നഗരങ്ങള്‍ക്കു മാത്രം 5ജി സേവനം ലഭിച്ചാല്‍ പോര എന്നതുകൊണ്ടാണ്, ക്ഷേത്രനഗരമായ നാഥ്വാരയെ തെരഞ്ഞെടുത്തതെന്ന് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു. ജിയോ വെല്‍കം ഓഫറിലേക്കു ചെന്നൈയിലെ ഉപഭോക്താക്കളെ ക്ഷണിക്കുകയാണ്. ഒരു ജിഗാ ബൈറ്റ് വരെയായിരിക്കും ചെന്നൈയിലെ ഇന്റര്‍നെറ്റ് വേഗമെന്ന് ആകാശ് അംബാനി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു