ധനകാര്യം

എസ്ബിഐ യോനോ ആപ്പിന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും ഓണ്‍ലൈനില്‍ റീസെറ്റ് ചെയ്യാം; അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇടപാടുകാര്‍ക്ക് സുഗമമായി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ വേണ്ടിയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ യോനോ ആരംഭിച്ചത്. നെറ്റ് ബാങ്കിങ്, സ്ഥിരനിക്ഷേപം തുടങ്ങല്‍, ഇടപാട് ചരിത്രം പരിശോധിക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ക്ക് ഇടപാടുകാര്‍ക്ക് യോനോ ആപ്പിനെ ആശ്രയിക്കാന്‍ കഴിയുന്നവിധം സമഗ്രമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 

പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് യോനോ ആപ്പ് ഉപയോഗിക്കാം. അക്കൗണ്ട് വിശദാംശങ്ങള്‍ ഉപയോഗിച്ചാണ് ആപ്പ് സെറ്റ് ചെയ്യേണ്ടത്. യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ആപ്പ് തുറക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ലോഗിന്‍ വിശദാംശങ്ങള്‍ നഷ്ടപ്പെട്ടാല്‍ യൂസര്‍ നെയിമും പാസ് വേര്‍ഡും റീസെറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

 onlinesbi.comല്‍ കയറി യൂസര്‍ നെയിമും പാസ് വേര്‍ഡും റീസെറ്റ് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

പേഴ്‌സണല്‍ ബാങ്കിങ് ഓപ്ഷനില്‍ കയറി ലോഗിന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം

അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക. സ്‌ക്രീനില്‍ തെളിഞ്ഞ് വരുന്ന വിന്‍ഡോയിലെ 'ഫോര്‍ഗോട്ട് മൈ യൂസര്‍നെയിം' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നെക്സ്റ്റ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക.

സിഐഎഫ് നമ്പര്‍, രാജ്യം, ഇന്റര്‍നെറ്റ് ബാങ്കിങ്, അംഗീകൃത നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കി സബ്്മിറ്റില്‍ അമര്‍ത്തുക. ഒടിപി നമ്പര്‍ നല്‍കി കണ്‍ഫോം നല്‍കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാവും. പുതിയ യോനോ യൂസര്‍നെയിം സ്‌ക്രീന്‍ തെളിഞ്ഞുവരും. മൊബൈല്‍ നമ്പറിലേക്കും യൂസര്‍ നെയിം കൈമാറും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു