ധനകാര്യം

പിന്‍ നമ്പര്‍ വേണ്ട, 200 രൂപ വരെയുള്ള ഇടപാടുകള്‍ അതിവേഗം; യുപിഐ ലൈറ്റ്, വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  200 രൂപ വരെയുള്ള തുകകള്‍ അതിവേഗം കൈമാറാന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് സേവനം നിലവില്‍ വന്നു. യുപിഐ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യാതെ തന്നെ 200 രൂപ വരെയുള്ള ഇടപാടുകള്‍ അതിവേഗം നിര്‍വഹിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.

നിലവില്‍ ഭീം ആപ്പില്‍ മാത്രമാണ് സേവനം ലഭിക്കുന്നതെങ്കിലും ഭാവിയില്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ, തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും ഇത് ലഭ്യമാകും. തുടക്കത്തില്‍ കാനറ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കും. 

തുടക്കത്തില്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഇതുവഴി പണം അയയ്ക്കാന്‍ അവസരമൊരുക്കുമെന്നാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ പറയുന്നത്.  200 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനായി യുപിഐ ആപ്പില്‍ പ്രത്യേകമായ ഒരു വാലറ്റ് ആണ് യുപിഐ ലൈറ്റ്. ഇതില്‍ പരമാവധി 2000 രൂപ വരെ സൂക്ഷിക്കാം. യുപിഐ ലൈറ്റ് ഡിസെബിള്‍ ചെയ്താല്‍ അവശേഷിക്കുന്ന തുക അക്കൗണ്ടിലേക്ക് തന്നെ തിരികെ എത്തും.

യുപിഎ ലൈറ്റ് എനേബിള്‍ ചെയ്താല്‍ 200 രൂപയ്ക്ക് താഴെയുള്ള എല്ലാ ഇടപാടുകള്‍ക്കുമുള്ള തുക ഈ വാലറ്റില്‍ നിന്നായിരിക്കും പോകുക. യുപിഐ പിന്‍ നല്‍കേണ്ടതില്ല. ഭീം ആപ്പ് തുറന്ന് മുകളിലെ മെനുവില്‍ യുപിഐ ലൈറ്റിന് നേരെയുള്ള എനേബിള്‍ നൗവില്‍ ക്ലിക്ക് ചെയ്യുക. യുപിഐ ലൈറ്റ് ടോപ് അപ് പേജില്‍ 2000 രൂപയില്‍ താഴെയുള്ള തുക ആഡ് ഫണ്ട് ഓപ്ഷന്‍ വഴി ചേര്‍ക്കുക. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം വാലറ്റിലേക്ക് നീങ്ങും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)