ധനകാര്യം

പുഷ് സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍; ടാറ്റ പഞ്ച് 'കാമോ'; 6.85 ലക്ഷം വില, വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടാറ്റ പഞ്ചിന്റെ പുതിയ പതിപ്പ് പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സ്. പഞ്ച് കാമോ പതിപ്പിന് 6.85 മുതല്‍ 8.63 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ടാറ്റ മോട്ടേഴ്‌സിന്റെ അംഗീകൃത ഷോറൂമുകളില്‍ വാഹനത്തിനായി ബുക്ക് ചെയ്യാം.അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അക്കംപ്ലിഷ്, അക്കംപ്ലിഷ് ഡസില്‍ എന്നി വകഭേദങ്ങളിലാണ് പുതിയ പതിപ്പ്.

ടാറ്റ പഞ്ചിന്റെ ആദ്യ വാര്‍ഷികത്തിലാണ് കാമോ പതിപ്പ് അവതരിപ്പിച്ചത്. ഫോളിയേജ് ഗ്രീന്‍ നിറത്തിലാണ് പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നത്. പുതിയ നിറത്തോടെ, ഒന്‍പത് നിറത്തിലാണ് വാഹനം എത്തുക. കൂടാതെ റൂഫിന് പിയാനോ ബ്ലാക്കും പ്രിസ്‌റ്റൈന്‍ വൈറ്റും നല്‍കാന്‍ സാധിക്കും. 

ഫെന്‍ഡറുകളില്‍ കാമോ ബാഡ്ജിങ്ങുമുണ്ട്. ഇന്റീരിയറിന് മിലിറ്ററി ഗ്രീന്‍ നിറമാണ്, കൂടാതെ കാമോഫ്‌ലാഗിഡ് സീറ്റ് അപ്‌ഹോള്‍സ്റ്ററിയുമുണ്ട്. മാന്യൂവല്‍, എഎംടി ഗിയര്‍ബോക്‌സ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.എല്‍ഇഡി ഡിആര്‍എല്‍എസ്, ടെയില്‍ ലാമ്പ്, പുഷ് സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങള്‍ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. 

ഏഴ് ഇഞ്ച് വരുന്ന ഹാര്‍മാന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആറ് സ്പീക്കര്‍ അടങ്ങിയ ആപ്പിള്‍ കാര്‍പ്ലെ, 16 ഇഞ്ച് വരുന്ന ചാര്‍കോള്‍ ഡയമണ്ട് കട്ട് അലോയ് വീല്‍, റീവേഴ്‌സ് പാര്‍ക്കിങ് ക്യാമറ തുടങ്ങി നിരവധി മറ്റു ഫീച്ചറുകളും വാഹനത്തിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര