ധനകാര്യം

ഐഫോണ്‍ 14ന്റെ വില കുറയുമോ?; ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ച് ആപ്പിള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐഫോണ്‍ 14 മോഡലിന്റെ നിര്‍മ്മാണം ആരംഭിച്ച് പ്രമുഖ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ആപ്പിള്‍. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് നിര്‍മ്മാണം ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഐഫോണിന്റെ ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ജോലികള്‍ ഈ വര്‍ഷം നേരത്തെയാണ് ആരംഭിച്ചിരിക്കുന്നത്. 2025 ഓടേ ഐഫോണിന്റെ 25 ശതമാനം നിര്‍മ്മാണം ഇന്ത്യയില്‍ തന്നെയാക്കി വിപുലീകരണം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ നിര്‍മ്മാണം ആരംഭിച്ചതോടെ, ഐഫോണ്‍ 14 മോഡലിന്റെ വില കുറയുമോ എന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് ഐഫോണ്‍ 14 മോഡലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇവിടെ നിന്ന് ഐഫോണ്‍ 14 മോഡല്‍ കയറ്റുമതി ചെയ്യുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ സാങ്കേതികവിദ്യയും സുരക്ഷാ ഫീച്ചറുകളും അടങ്ങുന്നതാണ് ഐഫോണ്‍ 14 മോഡല്‍. 

നേരത്തെ ഐഫോണ്‍ 13, ഐഫോണ്‍ 12, ഐഫോണ്‍ എസ്ഇ എന്നി മോഡലുകളും ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മ്മാണം നടത്തുന്ന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ആപ്പിളിന്റെ നിര്‍മ്മാണം. നിലവില്‍ ഇന്ത്യയില്‍ ഐഫോണ്‍ 14 മോഡലിന്റെ വില 79,900 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍