ധനകാര്യം

28 ദിവസം കാലാവധിയുള്ള മൊബൈല്‍ പ്ലാനുകള്‍ അവസാനിപ്പിച്ചോ? പുതിയ നിയമ ഭേദഗതി ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 28 ദിവസം കാലാവധിയുള്ള മൊബൈല്‍ പ്ലാനുകള്‍ ടെലികോം കമ്പനികള്‍ അവസാനിപ്പിച്ചു എന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം ഉയര്‍ന്നത്. 28 ദിവസത്തെ പ്ലാനുകള്‍ 30 ദിവസമാക്കി മാറ്റി എന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായെങ്കിലും വസ്തുത ഇതല്ല. 

മൊബൈല്‍ റിച്ചാര്‍ജ് പ്ലാനുകള്‍ സംബന്ധിച്ച് പുതിയ നിയമ ഭേദഗതി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എല്ലാ ടെലികോം കമ്പനികളും കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചര്‍, ഒരു പ്രത്യേക താരിഫ് വൗച്ചര്‍ എന്നിവയെങ്കിലും 30 ദിവസത്തെ വാലിഡിറ്റിയുള്ളത് നല്‍കണം എന്നാണ് ട്രായിയുടെ ഭേദഗതിയില്‍ പറയുന്നത്. 

ചാര്‍ജ് ചെയ്തതിന്റെ അടുത്ത മാസം അതേ തിയതിയിലോ മാസത്തിന്റെ അവസാന തിയതിയിലോ റീച്ചാര്‍ജ് ചെയ്യാവുന്ന തരത്തിലുള്ള പ്ലാന്‍ വൗച്ചര്‍, പ്രത്യേക താരിഫ് വൗച്ചര്‍, കോംബോ വൗച്ചര്‍ പ്ലാനുകള്‍ നല്‍കാനും പുതിയ നിയമ ഭേദഗതിയില്‍ പറയുന്നു. ഉത്തരവിനെ തുടര്‍ന്ന് ജിയോ 259 രൂപയുടെ 30 ദിവസം കാലാവധിയുള്ള പ്രീപെയ്ഡ് പ്ലാന്‍ കൊണ്ടുവന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി