ധനകാര്യം

വീണ്ടും കീശ ചോരുമോ? അര ശതമാനം വരെ പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യത, നിര്‍ണായക ആര്‍ബിഐ യോഗം നാളെ മുതല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. 35 മുതല്‍ 50 ബേസിക് പോയന്റിന്റെ വരെ വര്‍ധന മുഖ്യ പലിശനിരക്കില്‍ വരുത്തിയേക്കുമെന്നാണ് പ്രവചനം.

അടുത്തദിവസമാണ് റിസര്‍വ് ബാങ്കിന്റെ ഉന്നതതല ബോഡിയായ ധനകാര്യ നയസമിതിയുടെ യോഗം ചേരുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് ബാങ്കുകളില്‍ നിന്ന് ഈടാക്കുന്ന പലിശയായ റിപ്പോനിരക്കില്‍ 50 ബേസിക് പോയന്റിന്റെ വരെ വര്‍ധന റിസര്‍വ് ബാങ്ക് വരുത്തുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഓഗസ്റ്റില്‍ ചില്ലറവില്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏഴുശതമാനമാണ്. ജൂലൈയില്‍ 6.7 ശതമാനത്തില്‍ നിന്നാണ് ഏഴുശതമാനമായി ഉയര്‍ന്നത്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മുഖ്യ പലിശനിരക്ക് വീണ്ടും ഉയര്‍ത്തുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ കുനല്‍ കുന്ദു മുന്നറിയിപ്പ് നല്‍കുന്നത്. ഇതോടെ വ്യക്തിഗത, ഭവന, വാഹന വായ്പകളുടെ ചെലവ് വീണ്ടും ഉയര്‍ന്നേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി