ധനകാര്യം

വ്യവസ്ഥകള്‍ ലംഘിച്ചു; 45ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ച് വാട്‌സ്ആപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് 45 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു. ഐടി നിയമം അനുസരിച്ച് മാസംതോറും സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഫെബ്രുവരിയിലെ റിപ്പോര്‍ട്ടില്‍ ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ 45,97,400 ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായാണ് കാണിച്ചിരിക്കുന്നത്.

ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ചട്ടം അനുസരിച്ചാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മാസംതോറും റിപ്പോര്‍ട്ട് നല്‍കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നതാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് സ്വീകരിച്ച നടപടിയാണ് ഫെബ്രുവരിയിലെ റിപ്പോര്‍ട്ടില്‍.  

ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭൂരിഭാഗം നടപടിയും സ്വീകരിച്ചതെന്നാണ് വാട്‌സ്ആപ്പിന്റെ വിശദീകരണം. ഒന്നരലക്ഷത്തിലധികം അക്കൗണ്ടുകള്‍ വാട്‌സ്ആപ്പ് തന്നെ സ്വമേധയാ നിരോധിക്കുകയായിരുന്നു. വാട്‌സ്ആപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളും വ്യവസ്ഥകളും ലംഘിച്ചതിനാണ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും