ധനകാര്യം

വോയ്‌സ് ഓവര്‍ വൈഫൈ കോളിങ് സൗകര്യവുമായി വി; ആക്ടിവേറ്റ് ചെയ്യുന്നത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാവായ വി കേരള സര്‍ക്കിളിലെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി വോയ്‌സ് ഓവര്‍ വൈഫൈ സേവനം അവതരിപ്പിച്ചു. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ മുഖ്യ നഗരങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഈ സേവനം ലഭ്യമാണ്.

കെട്ടിടങ്ങള്‍ക്കുള്ളില്‍ എല്ലാ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകളിലും തടസമില്ലാത്തതും വിപുലീകരിച്ചതുമായ കവറേജായിരിക്കും വി വോയ്‌സ് ഓവര്‍ വൈഫൈ ലഭ്യമാക്കുക. വൈഫൈയില്‍ കണക്റ്റ് ചെയ്തിരിക്കുമ്പോള്‍ വീട്ടിലായാലും ഓഫിസിലായാലും മുറിഞ്ഞു പോകാതെയും ഉയര്‍ന്ന നിലവാരം നിലനിര്‍ത്തിയും കോളുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്കു സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

കേരള സര്‍ക്കിളിലെ വി പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വോയ്‌സ് ഓവര്‍ വൈഫൈ കോളുകള്‍ ഇപ്പോള്‍ അധിക ചാര്‍ജില്ലാതെ നടത്താം.

ലളിതമായ രീതിയില്‍ വി ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണില്‍ തികച്ചും സൗജന്യമായി വോയ്‌സ് ഓവര്‍ വൈഫൈ കോളിങ് സേവനം ആക്ടിവേറ്റു ചെയ്യാം.

സ്മാര്‍ട്ട് ഫോണ്‍ വൈഫൈ  കോളിങ് പിന്തുണക്കുമോ എന്നു പരിശോധിക്കുക (www.myvi.in/vi-wifi-calling)

സജീവമായ വോള്‍ട് കോളിങ് സേവനമുള്ള വി സിം ഉണ്ടായിരിക്കുക

വൈഫൈ നെറ്റ് വര്‍ക്കിലേക്കു പോകുകയും ഡിവൈസില്‍ വൈഫൈ കോളിങ് സ്വിച്ച് ഓണാക്കുകയും ചെയ്യുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം