ധനകാര്യം

പോയ വര്‍ഷം ബിസിസിഐ നല്‍കിയത് 1159 കോടി രൂപ ആദായ നികുതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 2021-22 സാമ്പത്തിക വര്‍ഷം 1159 കോടി രൂപ ആദായ നികുതി അടച്ചതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 37 ശതമാനം അധികമാണിത്.

കഴിഞ്ഞ അഞ്ചു വര്‍ഷം ബിസിസിഐ നികുതിയായി നല്‍കിയ തുകയുടെ കണക്കുകള്‍ ധനസഹമന്ത്രി പങ്കജ് ചൗധരിയാണ് ചോദ്യത്തിനു മറുപടിയായി സഭയെ അറയിച്ചത്. 2017-18ല്‍ 596.63 കോടിയാണ് ബിസിസിഐ ആദായ നികുതി ഒടുക്കിയത്. 18-19ല്‍ 815.08 കോടിയും 19-20ല്‍ 882.29 കോടിയും നികുതി ഒടുക്കി. 2020-21ല്‍ 884.92 കോടിയാണ് ബിസിസിഐ നല്‍കിയ നികുതി തുക.

2021-22ല്‍ 7606 കോടി രൂപയാണ് ബിസിസിഐയുടെ മൊത്തം വരുമാനം. ചെലവ് 3064 കോടി രൂപ. 20-21ല്‍ ഇത് യഥാക്രമം 4735 കോടിയും 3080 കോടിയുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു