ധനകാര്യം

പുത്തന്‍ ലുക്കില്‍ എയര്‍ ഇന്ത്യ; പുതിയ ലോഗോ അവതരിപ്പിച്ചു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വമ്പന്‍ ഇടപാടിലൂടെ പുതിയതായി 470 വിമാനങ്ങള്‍ വാങ്ങി അടിമുടി പരിഷ്‌കരണത്തിന് ഒരുങ്ങുന്ന, ടാറ്റാ ഗ്രൂപ്പിന്റെ ഉടസ്ഥതയിലുള്ള എയര്‍ ഇന്ത്യ പുതിയ ലോഗോ അവതരിപ്പിച്ചു. 'ദി വിസ്ത' എന്ന പേരിലാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. ശക്തമായ പുതിയ ഇന്ത്യയുടെ സത്ത പ്രതിഫലിക്കുന്നതാണ് പുതിയ ലോഗോ എന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ഡിസംബറോടെ പുതിയ ലോഗോ യാത്രക്കാര്‍ക്ക് കാണാന്‍ സാധിക്കും. എയര്‍ ഇന്ത്യ വാങ്ങുന്ന വിമാനങ്ങളില്‍ ആദ്യം ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാകുന്ന എയര്‍ബസ് എ350 പുതിയ ലോഗോയോട് കൂടി പുത്തന്‍ ലുക്കില്‍ പുറത്തിറക്കാനാണ് തീരുമാനം. സ്വര്‍ണ വിന്‍ഡോ ഫ്രെയിമിന്റെ ഔന്നത്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ലോഗോയ്ക്ക് രൂപം നല്‍കിയതെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്. 

പരിമിതികളില്ലാത്ത സാധ്യതകളെയും പുരോഗമന സ്വഭാവത്തെയും പുതിയ വീക്ഷണത്തെയും പ്രതിഫലിക്കുന്നതായിരിക്കും പുതിയ ലോഗോ. വിവിധ നിറങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ലിവറിയും ഇതോടൊപ്പം എയര്‍ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. 470 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് പ്രമുഖ വിമാന നിര്‍മ്മാണ കമ്പനികളായ എയര്‍ബസുമായും ബോയിങ്ങുമായാണ് എയര്‍ഇന്ത്യ കരാറിലേര്‍പ്പെട്ടത്. 7000 കോടി ഡോളറിന്റേതാണ് ഇടപാട്. നവംബറിലാണ് കരാര്‍ അനുസരിച്ച് വിമാനങ്ങള്‍ ഡെലിവറി ചെയ്ത് തുടങ്ങുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍ നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

എസ്.ആര്‍. ലാല്‍ എഴുതിയ കഥ 'കൊള്ളിമീനാട്ടം'

യൂറോപ്പിലെ രാജാക്കൻമാർ...

'റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരല്ല, എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ലൈംഗിക തൊഴിലാളികള്‍': സഞ്ജയ് ലീല ബന്‍സാലി

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്; അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍