ധനകാര്യം

ഇനി ചാറ്റുകള്‍ 'ലോക്ക്' ആക്കാം; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിന്റെ വെബ് വേര്‍ഷന് പുതിയ സ്‌ക്രീന്‍ ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ചു. അക്കൗണ്ടില്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. പാസ്‌വേര്‍ഡ് ഉപയോഗിച്ച് സ്‌ക്രീന്‍ ലോക്ക് ചെയ്ത് സംരക്ഷിക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.

തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ഭാവിയില്‍ എല്ലാവരിലേക്കും ഈ ഫീച്ചര്‍ ലഭ്യമാക്കും. സ്‌ക്രീന്‍ലോക്ക് ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്നതോടെ, വാട്‌സ്ആപ്പ് വെബ് ലോക്ക്ഡ് ആവും. തുടര്‍ന്ന് രഹസ്യമായി സൂക്ഷിക്കുന്ന പാസ് വേര്‍ഡ് ഉപയോഗിച്ച് മാത്രമേ തുറക്കാന്‍ സാധിക്കൂ. സെറ്റിങ്ങ്‌സില്‍ പ്രൈവസി ടാപ്പ് ചെയ്ത് നോക്കിയാല്‍ ഈ ഫീച്ചര്‍ ലഭ്യമാണോ എന്ന് അറിയാന്‍ സാധിക്കും. 

സുരക്ഷയുടെ ഭാഗമായാണ് ഈ ഫീച്ചര്‍. മറ്റാരെങ്കിലും അനധികൃതമായി കയറാന്‍ ശ്രമിച്ചാലും ഉപയോക്താവിന്റെ ചാറ്റുകളും മെസേജുകളും കാണാന്‍ കഴിയാത്തവിധമാണ് സംവിധാനം. നോട്ടിഫിക്കേഷനുകളുടെ സുരക്ഷയും ഈ സംവിധാനം ഉപയോഗിച്ച് ഉറപ്പാക്കുന്നുണ്ട്. പാസ് വേര്‍ഡ് ഉപയോഗിച്ച് അക്കൗണ്ട് ലോക്ക് ചെയ്താണ് സുരക്ഷ ഒരുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാമുകിയെ മടിയിലിരുത്തി ബൈക്കില്‍ അഭ്യാസപ്രകടനം, പ്രണയ ലീലകള്‍; യുവാവിനെ കൈയോടെ പൊക്കി- വീഡിയോ

'ഇന്ത്യൻ 2' വിന് പിന്നാലെ മൂന്നാം ഭാ​ഗമെത്തുമോ ? ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ