ധനകാര്യം

തീയതി വച്ച് മെസേജ് സെര്‍ച്ച്, ചാനല്‍ അലര്‍ട്ട്, ചാറ്റുകള്‍ കൂടുതല്‍ വലിപ്പത്തില്‍; വാട്‌സ്ആപ്പില്‍ വരുന്നു മൂന്ന് ഫീച്ചറുകള്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്തിടെയാണ് ചാനല്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഇതിന് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതാണ് ചാനല്‍ അലര്‍ട്ട് ഫീച്ചര്‍. 

പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഫീച്ചര്‍ വരുംദിവസങ്ങളില്‍ എല്ലാവരിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്സ്ആപ്പ് നയങ്ങളും ചട്ടങ്ങളും അറിയാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. വാട്‌സ്ആപ്പ് ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്താല്‍, സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സ്ആപ്പിന് അപേക്ഷ നല്‍കാന്‍ കഴിയുന്ന സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. 

പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാന്‍ വേണ്ടിയാണ് പുതിയ ഫീച്ചര്‍. ചാനലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും ഇതിന് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്ന തരത്തിലാണ് ക്രമീകരണം. 

സ്‌ക്രീന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ നാവിഗേഷന്‍ ലേബലുകലും ടോപ്പ് ആപ്പ് ബാറും മറച്ചുവെയ്ക്കാന്‍ സാധിക്കുന്നതും തീയതി ഉപയോഗിച്ച് മെസേജുകള്‍ സെര്‍ച്ച് ചെയ്യാന്‍ കഴിയുന്നതുമായ ഫീച്ചറുകളും അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നുണ്ട്. സ്‌ക്രീന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ നാവിഗേഷന്‍ ലേബലുകലും ടോപ്പ് ആപ്പ് ബാറും മറച്ചുവെയ്ക്കാന്‍ സാധിക്കുന്നത് ചാറ്റുകള്‍ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ സഹായിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍; ഐപിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, ആരാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖ്ബര്‍ ?

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി "ഗുരുവായൂരമ്പല നടയില്‍"

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി