ധനകാര്യം

ഇനി വിദേശത്തും യുപിഐ ഇടപാട് നടത്താം; ഇന്ത്യയിലെ ആദ്യ പ്ലാറ്റ്‌ഫോമായി ഫോണ്‍ പേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശത്തും യുപിഐ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ആദ്യ ഡിജിറ്റല്‍ പണമിടപാട് പ്ലാറ്റ്‌ഫോമായി മാറി ഫോണ്‍ പേ.വിദേശത്ത് യാത്ര പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. യുപിഐ ഉപയോഗിച്ച് ഇടപാട് നടത്താന്‍ ഇതുവഴി സാധിക്കും.

രാജ്യാന്തര ഡെബിറ്റ് കാര്‍ഡ് ഇടപാട് പോലെ തന്നെയാണ് യുപിഐ വഴിയുള്ള ഇടപാടും. ബാങ്ക് അക്കൗണ്ടില്‍ നിന്ന് വിദേശ കറന്‍സിയുടെ മൂല്യത്തിന് സമാനമായ തുക കിഴിക്കും. യുഎഇ, സിംഗപ്പൂര്‍, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ലോക്കല്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഷോപ്പിങ് ചെയ്യാന്‍ സാധിക്കുമെന്ന് ഫോണ്‍ പേ അറിയിച്ചു. കൂടുതല്‍ രാജ്യങ്ങളിലേക്ക് സേവനം വിപുലീകരിക്കുമെന്നും ഫോണ്‍ പേ വ്യക്തമാക്കി.

ആപ്പില്‍ യുപിഐ ഇന്റര്‍നാഷണലിനായി ബാങ്ക് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം. ട്രിപ്പിന് മുന്‍പായോ, പേയ്‌മെന്റ് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് വച്ചോ ഇത് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് പരിഷ്‌കാരം. ഇന്ത്യയ്ക്ക് പുറത്ത് ക്രെഡിറ്റ് കാര്‍ഡോ ഫോറിന്‍ എക്‌സ്‌ചേഞ്ച് കാര്‍ഡോ ഉപയോഗിക്കാതെ തന്നെ ഇടപാട് നടത്താന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ വിദേശ യാത്ര നടത്തുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും ഫോണ്‍ പേ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ