ധനകാര്യം

വാട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ സ്വകാര്യത സംരക്ഷിക്കാം; പ്രൈവറ്റ് ഓഡിയന്‍സ് സെലക്ടര്‍ പരിചയപ്പെടാം  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം നിരവധി ഫീച്ചറുകളാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് കൊണ്ടുവന്നത്. സ്റ്റാറ്റസുമായി ബന്ധപ്പെട്ട ഒരു ഫീച്ചറാണ് പ്രൈവറ്റ് ഓഡിയന്‍സ് സെലക്ടര്‍.

വാട്‌സ്ആപ്പില്‍ പങ്കുവെയ്ക്കുന്ന ഓരോ സ്റ്റാറ്റസിനും പ്രൈവസി സെറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. സ്റ്റാറ്റസ് ആരൊക്കേ കാണണമെന്ന് തീരുമാനിക്കാന്‍ ഉപഭോക്താവിന് സ്വാതന്ത്ര്യം നല്‍കുന്നതാണ് ഈ സംവിധാനം. 

2017ലാണ് സ്റ്റാറ്റസ് ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാനാണ് പ്രൈവറ്റ് ഓഡിയന്‍സ് സെലക്ടര്‍. പ്രൈവറ്റ് ഓഡിയന്‍സ് സെലക്ടറിലൂടെ സ്റ്റാറ്റസ് കാണേണ്ടവരെ നിശ്ചയിച്ച് കഴിഞ്ഞാല്‍ ഇത് സേവ് ആകും. അടുത്ത സ്റ്റാറ്റസ് പങ്കുവെയ്ക്കുമ്പോൾ ഇത് ഡിഫോള്‍ട്ട് ഓപ്ഷനായി മാറുന്ന രീതിയിലാണ് സംവിധാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു