ധനകാര്യം

ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യ മുന്നോട്ട്; കറന്‍സിയെ മറികടക്കുമെന്ന് മോദി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുപിഐ പ്ലാറ്റ്‌ഫോമിന്റെ പ്രചാരം വര്‍ധിച്ച പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ കറന്‍സി ഇടപാടുകളെ ഡിജിറ്റല്‍ ഇടപാടുകള്‍ മറികടക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിംഗപ്പൂരിലെ പണമിടപാട് സംവിധാനമായ പേ നൗവുമായി യുപിഐയെ ബന്ധിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022ല്‍ 7400 കോടി ഇടപാടുകളാണ് യുപിഐ വഴി നടത്തിയത്. 126 ലക്ഷം കോടി മൂല്യം വരുന്ന ഇടപാടുകളാണ് നടന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ യുപിഐ സുരക്ഷിതമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇടപാടുകളുടെ എണ്ണത്തിലെ വര്‍ധനയെന്നും മോദി പറഞ്ഞു. ഉടന്‍ തന്നെ കറന്‍സി ഇടപാടുകളെ ഡിജിറ്റല്‍ പണമിടപാടുകള്‍ മറികടക്കുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നതെന്നും മോദി പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സിംഗപ്പൂരിലെ പണമിടപാട് സംവിധാനമായ പേ നൗവുമായി യുപിഐയെ ബന്ധിപ്പിക്കുന്ന ചടങ്ങില്‍ മോദി പങ്കെടുത്തത്. സിംഗപ്പൂര്‍ പ്രതിനിധിയും ചടങ്ങളില്‍ സംബന്ധിച്ചു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസും സിംഗപ്പൂര്‍ മോണിറ്ററി അതോറിറ്റി മാനേജിങ് ഡയറക്ടറായ രവി മേനോനും തമ്മിലാണ് ആദ്യ ഇടപാട് നടന്നത്. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ വേഗത്തില്‍ പണമിടപാട് നടത്താന്‍ പുതിയ സംവിധാനം വഴിയൊരുക്കും. ചെലവ് കുറഞ്ഞ രീതിയില്‍ പണമിടപാട് നടത്താന്‍ ഇത് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സിംഗപ്പൂരില്‍ ജോലി തേടിയും പഠിക്കാനുമായി പോയ ഇന്ത്യക്കാര്‍ക്ക് ഈ സംവിധാനം ഗുണം ചെയ്യും. ഉടന്‍ തന്നെ പണം കൈമാറ്റം സാധ്യമാക്കുന്ന നിലയിലാണ് സംവിധാനം ഒരുക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു