ധനകാര്യം

ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാം; ലിങ്ക് 'റെഡി', വിശദാംശങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പിഎഫ് പെന്‍ഷന് ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക്  പ്രവര്‍ത്തനക്ഷമമായി. രണ്ടുമാസത്തിലേറെ സമയം അനുവദിച്ച് മെയ് മൂന്ന് വരെ സംയുക്ത ഓപ്ഷന്‍ നല്‍കാമെന്ന് ഇപിഎഫ്ഒ അറിയിച്ചു. ഉയര്‍ന്ന പിഎഫ് പെന്‍ഷനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ സുപ്രീംകോടതി അനുവദിച്ച കാലാവധി മാര്‍ച്ച് മൂന്നിന് അവസാനിക്കാനിരിക്കേയാണ് നടപടി.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ഇപിഎഫ്ഒ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്ന് രാവിലെ പോര്‍ട്ടലില്‍
ലിങ്ക് ലഭ്യമാക്കിയത്. സുപ്രീംകോടതി വിധിയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഇപിഎഫ്ഒ അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളതാണ് നാലു മാസ കാലാവധി. 

2014 സെപ്റ്റംബര്‍ ഒന്നിന് ശേഷം വിരമിച്ചവര്‍ക്കും ഇപ്പോഴും സര്‍വീസില്‍ തുടരുന്നവര്‍ക്കും ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കി ഫെബ്രുവരി 20നാണ് ഇപിഎഫ്ഒ ഉത്തരവ് ഇറക്കിയത്. ഇതിനായി ഉടന്‍ തന്നെ ലിങ്ക് വരുമെന്ന് ഇപിഎഫ്ഒ അറിയിച്ചെങ്കിലും സുപ്രീംകോടതി അനുവദിച്ച കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സംയുക്ത ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സുപ്രീംകോടതി അനുവദിച്ച കാലാവധി വെള്ളിയാഴ്ച തീരാനിരിക്കേയാണ് ഇന്ന് പോര്‍ട്ടലില്‍ ലിങ്ക് പ്രത്യക്ഷപ്പെട്ടത്. 

ഓപ്ഷന്‍ നല്‍കാതെ 2014ന് സെപ്തംബറിനുമുമ്പ് വിരമിച്ചവര്‍ക്കും അതിനുശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്കും മാത്രമാണ് സുപ്രീംകോടതി വിധിപ്രകാരം ഉയര്‍ന്ന പെന്‍ഷന്‍ ഓപ്ഷന് അവകാശമില്ലാത്തത്. ഓപ്ഷന്‍ നല്‍കി 2014 സെപ്തംബറിനു മുമ്പായി വിരമിച്ചവര്‍, ഓപ്ഷന്‍ നല്‍കാതെ തന്നെ 2014 സെപ്തംബറിനുശേഷം വിരമിച്ചവര്‍, 2014 സെപ്തംബറിനുമുമ്പ് ജോലിയില്‍ പ്രവേശിച്ചവര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന ഓപ്ഷന്‍ നല്‍കാന്‍ അവസരമൊരുക്കണമെന്നാണ് നവംബറിലെ സുപ്രീംകോടതി വിധി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത