ധനകാര്യം

കെവൈസി പുതുക്കാന്‍ ബാങ്കില്‍ നേരിട്ട് എത്തേണ്ട; ചെയ്യേണ്ടത് ഇത്രമാത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളില്‍ മാറ്റമില്ലെങ്കില്‍ ബാങ്കുകളിലെ കെവൈസി പുതുക്കല്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ബാങ്കില്‍ നേരിട്ട് വരേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക്. പകരം ഇ-മെയില്‍, ഫോണ്‍, എടിഎം, നെറ്റ് ബാങ്കിങ് എന്നിവ വഴി സ്വയം സാക്ഷ്യപ്പെടുത്തല്‍ നടത്തിയാല്‍ മതിയെന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

കെവൈസി പുതുക്കലിന് ആളുകള്‍ ശാഖകളില്‍ നേരിട്ടെത്തണമെന്ന ബാങ്കുകളുടെ നിബന്ധനയെച്ചൊല്ലി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് ഇടപെടല്‍. ഡിജിറ്റലായി രേഖകള്‍ നല്‍കിയിട്ടും ബാങ്കുകള്‍ പരിഗണിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ആര്‍ബിഐ വ്യക്തത വരുത്തിയത്.

വിലാസത്തില്‍ മാത്രമാണ് മാറ്റം ഉള്ളതെങ്കില്‍ ഇക്കാര്യവും ഓണ്‍ലൈനായി ബാങ്കിനെ അറിയിക്കാം. 2 മാസത്തിനുള്ളില്‍ ബാങ്ക് വെരിഫിക്കേഷന്‍ നടത്തും. ആദ്യമായി കെവൈസി നടപടിക്രമം നടത്തുന്നവരും ബാങ്ക് ശാഖയില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. ഇതിന് വിഡിയോ അധിഷ്ഠിത കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ സൗകര്യം ഉപയോഗിക്കാം.

ബാങ്കില്‍ നല്‍കിയിരിക്കുന്ന രേഖകളുമായി നിലവിലെ രേഖകള്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ മാത്രമാണ് കെവൈസി പുതുക്കാന്‍ ആവശ്യപ്പെടേണ്ടത്. നേരത്തെ നല്‍കിയ രേഖകളുടെ കാലാവധി തീര്‍ന്നാലും കെവൈസി പുതുക്കാന്‍ ആവശ്യപ്പെടാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്