ധനകാര്യം

പാസ്‌വേര്‍ഡ് പങ്കുവയ്ക്കല്‍ നടക്കില്ല, സേവനം ഇന്ത്യയിലും അവസാനിപ്പിക്കുകയാണെന്ന് നെറ്റ്ഫ്ളിക്സ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിൽ പാസ്‌വേര്‍ഡ് പങ്കുവെയ്ക്കുന്നത് ഇനി സാധിക്കില്ല. ഈ വര്‍ഷം തന്നെ ഈ സേവനം അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്ളിക്സ് സ്ഥിരീകരിച്ചു. കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പാസ്‌വേര്‍ഡ് പങ്കുവെച്ച് ഒന്നിലധികം പേര്‍ സൗജന്യമായി സിനിമ കാണുന്ന സൗകര്യമാണ് ഇല്ലാതാവുന്നത്. 

സമീപഭാവിയില്‍ തന്നെ ഇത്തരത്തില്‍ പങ്കുവെച്ച പാസ്‌വേര്‍ഡ് ഉപയോഗിച്ച് ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമ കാണുന്നവര്‍ പണം മുടക്കേണ്ടതായി വരും. അതായത് പാസ് വേര്‍ഡ് പങ്കുവെയ്ക്കുന്നതിന് നിയന്ത്രണം വരും. ഘട്ടം ഘട്ടമായി ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ പാസ് വേര്‍ഡ് ഒന്നിലധികം പേര്‍ക്ക് പങ്കുവെയ്ക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. പകരം ഇത്തരത്തില്‍ പാസ് വേര്‍ഡ് ലഭിക്കുന്നവരും പണം മുടക്കിയാല്‍ മാത്രമേ വീഡിയോ കാണാന്‍ സാധിക്കൂ.

നടപ്പുവര്‍ഷത്തിന്റെ ആദ്യ പാദം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഇത് നടപ്പാക്കാനാണ് നെറ്റ്ഫ്ളിക്സ് പദ്ധതിയിടുന്നത്. പരസ്യത്തെ പിന്തുണച്ച് കൊണ്ടുള്ള ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ലക്ഷ്യം. തുടക്കത്തില്‍ ഇതിന് തിരിച്ചടി നേരിട്ടാലും ഭാവിയില്‍ ഇത് പ്രയോജനം ചെയ്യുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇന്ത്യയില്‍ ഉപഭോക്താക്കളുടെ എണ്ണം രണ്ടു കോടിയായി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി