ധനകാര്യം

പ്രതിദിനം വെറും 71 രൂപ നിക്ഷേപം, കാലാവധി തീരുമ്പോള്‍ 48 ലക്ഷം രൂപ; എല്‍ഐസിയുടെ 'സൂപ്പര്‍' പ്ലാന്‍, വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപഭോക്താവിന്റെ ആവശ്യാനുസരണം തെരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തില്‍ വ്യത്യസ്തമാര്‍ന്ന പോളിസികളാണ് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് ഉള്ളത്.ഭാവിയെ കരുതിയും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും ഇന്‍ഷുറന്‍സ് എടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ മനസിലേക്ക് ആദ്യം പോകുന്ന പേര് എല്‍ഐസിയുടേതായിരിക്കും. റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കായി നിരവധി പ്ലാനുകള്‍ എല്‍ഐസി അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പ്ലാനാണ് പ്രതിദിനം 71 രൂപ അടച്ച് കാലാവധി തീരുമ്പോള്‍ 48 ലക്ഷം രൂപ ലഭിക്കുന്ന എന്‍ഡോവ്‌മെന്റ് പ്ലാനായ പ്ലാന്‍ നമ്പര്‍ 914.

കാലാവധി തീരുമ്പോള്‍ മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കുന്നതാണ് ഈ പ്ലാന്‍. 8 വയസ് മുതല്‍ 55 വയസ് വരെ പ്രായപരിധിയിലുള്ള ആര്‍ക്കും ഇതില്‍ നിക്ഷേപിക്കാം. 12 വര്‍ഷമാണ് കുറഞ്ഞ നിക്ഷേപ കാലാവധി. പരമാവധി 35 വര്‍ഷ വരെ നിക്ഷേപിക്കാം. ഒരു ലക്ഷം രൂപയാണ് കുറഞ്ഞ ഇന്‍ഷുറന്‍സ് പരിരക്ഷ. 

ഉദാഹരണത്തിന് 18-ാം വയസില്‍ പ്രതിദിനം 71 രൂപ നിക്ഷേപിച്ച് 35 വര്‍ഷ കാലാവധി തെരഞ്ഞെടുത്ത് ഈ പ്ലാനില്‍ ചേര്‍ന്നാല്‍, കാലാവധി തീരുമ്പോള്‍ 48 ലക്ഷം രൂപ ലഭിക്കും. പത്തുലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയായി ലഭിക്കുക. പ്രതിദിനം 71 രൂപയാണെങ്കില്‍ മാസം 2130 രൂപയാണ് പ്രീമിയമായി വരിക. വര്‍ഷം 25,962 രൂപ അടയ്‌ക്കേണ്ടതായി വരും. അങ്ങനെയെങ്കില്‍
യഥാര്‍ഥത്തില്‍ 48.40 ലക്ഷം രൂപയാണ് ലഭിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ