ധനകാര്യം

220 ബോയിങ് വിമാനങ്ങള്‍; എയര്‍ ഇന്ത്യയുടെ വന്‍കിട ഇടപാട് യാഥാര്‍ഥ്യത്തിലേക്ക്, ഇന്ന് ഓര്‍ഡര്‍ നല്‍കിയേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ വിമാന ഇടപാടിന് ഒരുങ്ങുന്ന എയര്‍ഇന്ത്യ, ഇതില്‍ പകുതി വാങ്ങാനുള്ള ഓര്‍ഡര്‍ ഇന്ന് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍വീസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 495 ജെറ്റ് വിമാനങ്ങള്‍ വാങ്ങാനാണ് അടുത്തിടെ ടാറ്റാഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യ പദ്ധതിയിട്ടത്. 

ഇടപാടുമായി ബന്ധപ്പെട്ട് പ്രമുഖ വിമാന കമ്പനിയായ ബോയിങ്, വിമാനത്തിന്റെ ഘടകസാമഗ്രികള്‍ വിതരണം ചെയ്യുന്ന കമ്പനിയായ ജനറല്‍ ഇലക്ട്രിക്, സിഎഫ്എം ഇന്റര്‍നാഷണല്‍ എന്നി കമ്പനികളുമായുള്ള എയര്‍ഇന്ത്യയുടെ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ഇതില്‍ ഒരു ഭാഗത്തില്‍ ധാരണയെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ബോയിങ്ങില്‍ നിന്ന് മാത്രം 495 വിമാനങ്ങള്‍ വാങ്ങാനാണ് എയര്‍ഇന്ത്യ ലക്ഷ്യമിടുന്നത്. 

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഇന്ന് 190 ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ഇന്ത്യ കരാര്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 190 ബോയിങ് മാക്‌സ് നാരോ ബോഡി വിമാനങ്ങള്‍ക്ക് പുറമേ ബോയിങ് 787 വിമാനങ്ങള്‍, ബോയിങ് 777എക്‌സ് വിമാനങ്ങള്‍ എന്നിവയും ഉടന്‍ വാങ്ങാന്‍ പദ്ധതിയുണ്ട്.  ഇത്തരത്തില്‍ 220 വിമാനങ്ങള്‍ ഉടന്‍ തന്നെ എയര്‍ഇന്ത്യയുടെ ഭാഗമാക്കാനാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.

പൊതുമേഖല വിമാന കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റാഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വര്‍ഷം തികഞ്ഞ പശ്ചാത്തലത്തിലാണ് ഓര്‍ഡര്‍. രണ്ടാമത്തെ ഓര്‍ഡറില്‍ എയര്‍ബസിന്റെ 235 വിമാനങ്ങള്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി