ധനകാര്യം

ഇന്ത്യയില്‍ ആദ്യം; സ്മാര്‍ട്ട്‌ഫോണുമായി കൊക്ക കോള

സമകാലിക മലയാളം ഡെസ്ക്

കൊക്ക കോള എന്ന പേര് ആരെയും പരിചയപ്പെടുത്തേണ്ടതില്ല. ശീതള പാനീയ വിപണിയില്‍ വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന പേരാണ് കൊക്ക കോള. മാറിയ ലോകത്ത് വൈവിധ്യവത്കരണത്തിലേക്ക് കടന്നിരിക്കുകയാണ് ആഗോള ഭീമന്‍. ടെക്‌നോളജി മേഖലയില്‍ കൈവെയ്ക്കാന്‍ ഒരുങ്ങുകയാണ് കൊക്ക കോള.

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ടെക്‌നോളജി വിദഗ്ധന്‍ മുകുള്‍ ശര്‍മ്മ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാര്‍ച്ച് ആദ്യം കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നതിന് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുമായി കൈകോര്‍ക്കാന്‍ കൊക്ക കോള ലക്ഷ്യമിടുന്നതായും മുകുള്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. പിന്നില്‍ കൊക്ക കോളയുടെ ലോഗോയോട് കൂടിയുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ട്വീറ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍