ധനകാര്യം

പൊതുമേഖല ബാങ്കുകള്‍ക്ക് സമാനം; ഇനി സഹകരണ ബാങ്കുകളിലും അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പൊതുമേഖല ബാങ്കുകള്‍ക്ക് സമാനമായി സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപങ്ങള്‍ക്കുള്ള ഗാരന്റി തുകയും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടു ലക്ഷം രൂപയില്‍നിന്ന് അഞ്ചു ലക്ഷം രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.

ഗാരന്റി തുക പൊതുമേഖലാ ബാങ്കുകളുടേതിനു തുല്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗാരന്റി നിക്ഷേപ ഫണ്ട് വഴിയാണ് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് ഗാരന്റി ഉറപ്പാക്കുന്നത്. 

ഈ നിക്ഷേപങ്ങളുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ അംഗത്വം എടുക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്കാണ് ഗാരന്റി ലഭിക്കുക. കേന്ദ്ര ഇന്‍ഷുറന്‍സ് ക്രെഡിറ്റ് ഗാരന്റി കോര്‍പറേഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?