ധനകാര്യം

വാട്‌സ്ആപ്പ് ചാറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നു?; വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിലെ വ്യക്തിഗത ചാറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നതായി പ്രചാരണം. സ്വകാര്യ സന്ദേശങ്ങളില്‍ മൂന്ന് നീല ടിക്കുകള്‍ കണ്ടാല്‍ കേന്ദ്രസര്‍ക്കാര്‍ സന്ദേശങ്ങള്‍ നിരീക്ഷിക്കുന്നതായും രണ്ട് നീല ടിക്കുകളും ഒരു ചുവന്ന ടിക്കും ചേര്‍ന്ന് കണ്ടാല്‍ സന്ദേശം അയച്ച വ്യക്തിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കും എന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലാണ് പ്രചാരണം നടക്കുന്നത്. ഇത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

സന്ദേശങ്ങളില്‍ ഒരു നീല ടിക്കും രണ്ടു ചുവന്ന ടിക്കുകളും കണ്ടാല്‍ സന്ദേശം അയച്ചയാളുടെ ഡേറ്റ സര്‍ക്കാര്‍ പരിശോധിച്ച് വരുന്നതായും മൂന്ന് ചുവന്ന ടിക്കുകള്‍ കണ്ടാല്‍ ഉപയോക്താവിനെതിരെ നിയമനടപടി ആരംഭിച്ചതായും കോടതിയില്‍ നിന്ന് സമന്‍സ് ലഭിക്കുമെന്നുമാണ് മറ്റു വ്യാജ പ്രചാരണങ്ങള്‍. വാട്‌സ്ആപ്പ് ചുവന്ന ടിക്ക് ഉപയോഗിക്കുന്നില്ലെന്ന കാര്യം ഓര്‍മ്മിപ്പിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ഈ പ്രചാരണങ്ങളെല്ലാം തള്ളിയത്. ഉപയോക്താവ് സന്ദേശം വായിച്ച് എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് രണ്ടു നീല ടിക്കുകള്‍. അതിനാല്‍ വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ ചുവന്ന ടിക്ക് എന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണ്. കൂടാതെ വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നില്ലെന്നും പിഐബി വ്യക്തമാക്കി.

വാട്സ്ആപ്പ് സന്ദേശങ്ങളെ തെളിവായി എടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഈ നിലപാടും ചേര്‍ത്തു കൊണ്ടാണ് പിഐബിയുടെ മറുപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ