ധനകാര്യം

ഓരോ ഓഹരിയുടമയ്ക്കും 25 ഷെയറുകള്‍ക്ക് പകരം 42 ഷെയറുകള്‍; എച്ച്ഡിഎഫ്‌സി- എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം ജൂലൈ ഒന്നിന് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്ക് - എച്ച്ഡിഎഫ്‌സി ലയനം പ്രഖ്യാപിച്ച് ചെയര്‍മാന്‍ ദീപക് പരേഖ്. നിക്ഷേപകര്‍ കാത്തിരുന്ന ലയനം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. ലയനത്തിന് അംഗീകാരം നല്‍കുന്നതിന് എച്ച്ഡിഎഫ്‌സി ബാങ്കിന്റേയും എച്ച്ഡിഎഫ്‌സിയുടേയും ബോര്‍ഡ് അംഗങ്ങള്‍ ജൂണ്‍ 30ന് യോഗം ചേരുമെന്നും ദീപക് പരേഖ് മാധ്യമങ്ങളോട് പറഞ്ഞു.  ജൂലൈ 13ന് എച്ച്ഡിഎഫ്‌സി ഓഹരികള്‍ വിപണിയില്‍നിന്നു ഡീലിസ്റ്റ് ചെയ്യുമെന്നും ചെയര്‍മാന്‍ അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിനാണ് രണ്ടു കമ്പനികളും ലയനത്തിനൊരുങ്ങുന്നതായി അറിയിച്ചത്. ഇതിനായി നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതിയും കമ്പനികള്‍ക്കു കഴിഞ്ഞ വര്‍ഷം തന്നെ ലഭിച്ചിരുന്നു. 4000 കോടി ഡോളര്‍ ചെലവഴിച്ച് ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സിനെ ഏറ്റെടുക്കാനാണ് ഇരു സ്ഥാപനങ്ങളും തമ്മില്‍ ധാരണയായത്. ലയനം യാഥാര്‍ഥ്യമാകുന്നതോടെ ആകെ ആസ്തി മൂല്യം 18 ലക്ഷം കോടിയായി ഉയരും. ലയനത്തോടെ, ലോകത്തിലെ തന്നെ പത്താമത്തെ ഏറ്റവും വലിയ ബാങ്കായി എച്ച്ഡിഎഫ്‌സി മാറും. 

എച്ച്ഡിഎഫ്‌സിയുടെ ഓരോ ഓഹരിയുടമയ്ക്കും  25 ഷെയറുകള്‍ക്കു പകരം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 42 ഷെയറുകള്‍ സ്വന്തമാവും. വാര്‍ത്ത പുറത്തു വന്നതോടെ എച്ച്ഡിഎഫ്‌സിയും എച്ച്ഡിഎഫ്‌സി ബാങ്കും ഓഹരി വിപണിയില്‍ നേട്ടം ഉണ്ടാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

വനിതാ ​ഗുസ്തി താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; ബ്രിജ്ഭൂഷനെതിരെ കോടതി കുറ്റം ചുമത്തി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം

ജസ്റ്റിന്‍ ബീബർ- ഹെയ്‌ലി പ്രണയകഥ

'ലോകകപ്പില്‍ വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങണം'