ധനകാര്യം

വോയ്‌സ് സ്റ്റാറ്റസ് എങ്ങനെ അപ്ലോഡ് ചെയ്യാം?; ചെയ്യേണ്ടത് ഇത്രമാത്രം

സമകാലിക മലയാളം ഡെസ്ക്

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതാണ് വോയ്‌സ് സ്റ്റാറ്റസ്. ശബ്ദവും സ്റ്റാറ്റസായി ഇടാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍.

നേരത്തെ ചാറ്റുകളില്‍ മാത്രമാണ് വോയ്‌സ് മെസേജുകള്‍ ഇടാന്‍ സാധിക്കുമായിരുന്നുള്ളൂ. അടുത്തിടെയാണ് വോയ്‌സ് മെസേജ് സ്റ്റാറ്റസ് ആക്കാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. 30 സെക്കന്‍ഡ് വരെയുള്ള ശബ്ദം സ്റ്റാറ്റസ് ആക്കി ഇടാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഇത് ഉപയോഗിക്കുന്നവിധം ചുവടെ:

1. വാട്‌സ്ആപ്പില്‍ ഇടതുവശത്തേയ്ക്ക് സ്ലൈഡ് ചെയ്ത് സ്റ്റാറ്റസ് മെനു എടുക്കുക

2. സ്‌ക്രീനിന്റെ താഴെ പേനയുടെ ആകൃതിയിലുള്ള ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക

3.മൈക്രോഫോണ്‍ ഐക്കണ്‍ ടാപ്പ് ചെയ്ത് ഹോള്‍ഡ് ചെയ്ത് പിടിച്ച് വോയ്‌സ് റെക്കോര്‍ഡ് ചെയ്യുക

4. റെക്കോര്‍ഡിങ് കഴിഞ്ഞശേഷം പ്രിവ്യൂ നോക്കുക

5. സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ വോയ്‌സ് സ്റ്റാറ്റസ് റെഡിയാകും

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍