ധനകാര്യം

ഹിന്‍ഡന്‍ബെര്‍ഗ് വീണ്ടും, ഇക്കുറി ലക്ഷ്യം ട്വിറ്റര്‍ സ്ഥാപകന്‍,  ജാക്ക് ഡോര്‍സിയുടെ ആസ്തിയില്‍ ഒറ്റയടിക്ക് 52.6 കോടി ഡോളറിന്റെ ഇടിവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ട്വിറ്റര്‍ സഹ സ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ ആസ്തിയില്‍ കനത്ത ഇടിവ്. ജാക്ക് ഡോര്‍സിയുടെ ആസ്തിയില്‍ ഒറ്റദിവസം കൊണ്ട് 52.6 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ഇതോടെ ജാക്ക് ഡോര്‍സിയുടെ ആസ്തി മൂല്യം 440 കോടി ഡോളര്‍ മാത്രമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജാക്ക് ഡോര്‍സിയുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ബ്ലോക്കിനെതിരെയുള്ള ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടാണ് പ്രതികൂലമായത്. ഉപഭോക്താക്കളെയും സര്‍ക്കാരിനെയും ബ്ലോക്ക് കബളിപ്പിച്ചു എന്നതാണ് റിപ്പോര്‍ട്ടിലെ ആരോപണം. വ്യാഴാഴ്ച വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ ബ്ലോക്കിന്റെ ഓഹരിയില്‍ 22 ശതമാനത്തിന്റെ വരെ ഇടിവാണ് രേഖപ്പെടുത്തിയത്. 

ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്റെ അന്വേഷണത്തില്‍ ബ്ലോക്ക് ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു മുഖ്യ ആരോപണം. ഇതുസംബന്ധിച്ച് ജാക്ക് ഡോര്‍സിയും ബ്ലോക്കും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിയിലും ഇടിവ് നേരിട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ