ധനകാര്യം

സാമ്പത്തിക പ്രതിസന്ധി; ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിവെയ്ക്കും 

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബജറ്റ് വിമാനമായ ഗോ ഫസ്റ്റ് അടുത്ത രണ്ടു ദിവസം സര്‍വീസ് നടത്തില്ല. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് ഗോ ഫസ്റ്റ് മേധാവി കൗശിക് ഖോന പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോ ഫസ്റ്റ്.

വിമാന എന്‍ജിന്‍ നിര്‍മ്മാണരംഗത്തെ പ്രമുഖ കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്‌നി എന്‍ജിനുകള്‍ വിതരണം ചെയ്യാത്തതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. ഇത് മൂലം ഉണ്ടായ സാമ്പത്തിക ഞെരുക്കമാണ് പ്രതിസന്ധിക്ക് കാരണമെന്നും കൗശിക് ഖോന പറഞ്ഞു. ഇതുവരെ കമ്പനിയുടെ 28 വിമാനങ്ങള്‍ നിലത്തിറക്കി. ഇത് മൊത്തം വിമാനങ്ങളുടെ പകുതിയിലേറെ വരും.

പാപ്പരത്ത പരിഹാര നടപടികളുമായി കമ്പനി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടായാല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും കൗശിക് ഖോന അറിയിച്ചു. കമ്പനിയുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ട്രിബ്യൂണലിനെ സമീപിച്ചതെന്നും അദ്ദേഹം അറിയിച്ചു.

സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് ഡിജിസിഎയ്ക്ക് കൈമാറുമെന്നും കൗശിക് ഖോന അറിയിച്ചു. ഗോ ഫസ്റ്റില്‍ 5000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു