ധനകാര്യം

നോമിനിയുടെ പേര് നല്‍കിയിട്ടില്ലേ?, എസ്ബിഐയില്‍ ഓണ്‍ലൈനായി എളുപ്പം നല്‍കാം; ചെയ്യേണ്ടത് ഇത്രമാത്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിക്ഷേപം നടത്തുമ്പോഴും അക്കൗണ്ട് തുറക്കുമ്പോഴും അവകാശിയുടെ പേര് നല്‍കണമെന്നാണ് വ്യവസ്ഥ. ആകസ്മികമായി എന്തെങ്കിലും സംഭവിച്ചു പോയാലും കുടുംബാംഗങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ നോമിനിയുടെ പേര് നല്‍കുന്നതാണ് ഉചിതം. ബാങ്കില്‍ ശാഖയില്‍ എത്തിയോ, ഓണ്‍ലൈന്‍ വഴിയോ നോമിനിയുടെ പേര് അക്കൗണ്ട് ഉടമയ്ക്ക് നല്‍കാവുന്നതാണ്. ഓണ്‍ലൈന്‍ വഴിയുള്ള നോമിനേഷന്‍ പ്രക്രിയ എസ്ബിഐ എളുപ്പമാക്കിയിട്ടുണ്ട്. ചെയ്യേണ്ടത് ഇത്രമാത്രം:

ആദ്യം https://www.onlinesbi.sbi ല്‍ കയറി ലോഗിന്‍ ചെയ്യുക

റിക്വസ്റ്റ് ആന്റ് എന്‍ക്വയറിയില്‍ ക്ലിക്ക് ചെയ്യുക

ഓണ്‍ലൈന്‍ നോമിനേഷന്‍ തെരഞ്ഞെടുക്കുക

അക്കൗണ്ട് നമ്പര്‍ നല്‍കുക

നോമിനേഷന്‍ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു