ധനകാര്യം

ജൂണ്‍ ഒന്നുമുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കൂടും?; കാരണമിത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദം ലക്ഷ്യമിട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് അനുവദിച്ചിരുന്ന സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത് ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍. പരമാവധി സബ്‌സിഡിയായ 40 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് കുറച്ചത്. ഇതോടെ ജൂണ്‍ ഒന്നുമുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ ഒരു കെഡബ്ല്യൂഎച്ചിന് 15000 രൂപയാണ് സബ്‌സിഡി അനുവദിച്ചിരുന്നത്. ഇതാണ് പതിനായിരമാക്കി കുറച്ചത്. ഇതോടെ ഇലക്ട്രിക് സ്‌കൂട്ടറുടെ വില കൂടുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഇലക്ട്രിക് സ്‌കൂട്ടറുടെ വില്‍പ്പനയെ ബാധിച്ചേക്കും.ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ് മാനുഫാക്ച്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് രണ്ട് സ്‌കീമില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി കുറച്ചത്. 

ഏപ്രിലില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ 21 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. മുന്‍ വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് ഇത്തവണ 1,10, 503 വാഹനങ്ങളാണ് വിറ്റഴിച്ചത്. എന്നാല്‍ ഏപ്രിലില്‍ ഇലക്ട്രിക് വാഹന രജിസ്‌ട്രേഷനില്‍ 90 ശതമാനവും ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണെന്നും കണക്ക് വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ