ധനകാര്യം

വീട് വാങ്ങാന്‍ പോകുകയാണോ?, കുറഞ്ഞ പലിശ എവിടെ?; വിവിധ ബാങ്കുകളുടെ നിരക്ക് അറിയാം

സമകാലിക മലയാളം ഡെസ്ക്

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. വീട് വെയ്ക്കാന്‍ വായ്പ എടുത്തും മറ്റുമാണ് എല്ലാവരും പണം കണ്ടെത്തുന്നത്. ഭവന വായ്പ ലഭിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ക്രെഡിറ്റ് സ്‌കോറും മറ്റും നോക്കിയാണ് വായ്പ അനുവദിക്കുന്നത്. വ്യത്യസ്ത ബാങ്കുകള്‍ ഭവനവായ്പയ്ക്ക് വ്യത്യസ്ത പലിശ നിരക്കാണ് ഈടാക്കുന്നത്. വിവിധ ബാങ്കുകളുടെ പലിശനിരക്ക് ചുവടെ:


എസ്ബിഐ:

പ്രത്യേക ക്യാംപെയിനിന്റെ ഭാഗമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ 8.6 ശതമാനം മുതല്‍ 9.65 ശതമാനം വരെ  വാര്‍ഷിക പലിശനിരക്കാണ് ഭവനവായ്പകള്‍ക്ക് ഈടാക്കുന്നത്. 750ന് മുകളില്‍ സിബില്‍ റേറ്റ് ഉള്ളവര്‍ക്കാണ് 8.6 ശതമാനം പലിശയ്ക്ക് വായ്പ അനുവദിക്കുന്നത്. സിബില്‍ റേറ്റ് കുറയുന്നതിന് അനുസരിച്ച് പലിശനിരക്ക് വര്‍ധിക്കും. 700-749നും ഇടയിലാണ് സിബില്‍ റേറ്റ് എങ്കില്‍ വാര്‍ഷിക പലിശനിരക്ക് 8.7 ശതമാനമായി വര്‍ധിക്കും. സാധാരണ പലിശനിരക്കിനെ അപേക്ഷിച്ച് 55 മുതല്‍ 65 ബേസിക് പോയന്റിന്റെ വരെ കുറവ്  പ്രത്യേക ക്യാംപെയിനിന്റെ ഭാഗമായി ലഭിക്കുന്നുണ്ട്.

ഐസിഐസിഐ ബാങ്ക്:

35 ലക്ഷം രൂപ വരെ വിലയുള്ള വീടുകള്‍ക്ക് ശമ്പളമുള്ള വ്യക്തികള്‍ക്ക് 9.25 മുതല്‍ 9.65 ശതമാനം വരെയും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് 9.40 ശതമാനം മുതല്‍ 9.80 ശതമാനം വരെയും പലിശയാണ് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.  35 മുതല്‍ 75 ലക്ഷം വരെയുള്ള ഭവനവായ്പകള്‍ക്ക്, ശമ്പളമുള്ള ജീവനക്കാര്‍ 9.5 ശതമാനം മുതല്‍ 9.8 ശതമാനം വരെ പലിശയാണ് നല്‍കേണ്ടി വരിക. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് 9.65 - 9.95 ശതമാനത്തിനും ഇടയിലാണ് പലിശ. 75 ലക്ഷത്തിന് മുകളില്‍ വില വരുന്ന വീട് വാങ്ങുന്നതിന്, ശമ്പളമുള്ള ജീവനക്കാര്‍ 9.6 ശതമാനം മുതല്‍ 9.9 ശതമാനം വരെ പലിശ നല്‍കേണ്ടി വരും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് പലിശ ഇതിലും കൂടും. 9.75 ശതമാനം മുതല്‍ 10.05 ശതമാനം വരെ പലിശ കൊടുക്കേണ്ടതായി വരും.


എച്ച്ഡിഎഫ്‌സി ബാങ്ക്:

ഭവന വായ്പയ്ക്ക് സാധാരണയായി വാര്‍ഷിക പലിശനിരക്ക് 8.75 ശതമാനം മുതല്‍ 9.40 ശതമാനം വരെയാണ്. എന്നാല്‍ സ്‌പെഷ്യല്‍ ഭവന വായ്പയ്ക്ക് നിരക്ക് കുറയും. പലിശയായി 8.5 ശതമാനം മുതല്‍ 9.15 ശതമാനം വരെയാണ് ഈടാക്കുക.

ബാങ്ക് ഓഫ് ബറോഡ:

ശമ്പളം വാങ്ങുന്നവരില്‍ നിന്നും സ്വയം തൊഴില്‍ ചെയ്യുന്നവരില്‍ നിന്നും ഭവനവായ്പയ്ക്ക് 8.4 ശതമാനം മുതല്‍ 10.60 ശതമാനം വരെ പലിശയാണ് ഈടാക്കുന്നത്.

കൊട്ടക് മഹീന്ദ്ര ബാങ്ക്:


ശമ്പളം വാങ്ങുന്നവര്‍ക്ക് ഭവനവായ്പയ്ക്ക് 8.7 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് 8.75 ശതമാനം മുതലാണ്.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്:

ശമ്പളം വാങ്ങുന്നവര്‍ക്ക് ഭവനവായ്പയ്ക്ക് 8.75 ശതമാനം മുതലാണ് പലിശ. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് 8.85 ശതമാനം മുതലാണ് പലിശ നിരക്ക് വരിക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്