ധനകാര്യം

പ്രതികൂല സാഹചര്യത്തിലും ഇന്ത്യ പിടിച്ചുനില്‍ക്കും; 6.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ലോകബാങ്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ലോകബാങ്ക് അനുമാനം. നിക്ഷേപവും ആഭ്യന്തരരംഗത്തെ ആവശ്യകതയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുമെന്നാണ് ലോകബാങ്കിന്റെ പ്രതീക്ഷ.

ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുകയാണ്. ഈ പശ്ചാത്തലത്തിലും ഇന്ത്യ പിടിച്ചുനില്‍ക്കുന്നത് തുടരുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കരുത്ത് പ്രകടിപ്പിക്കുന്ന ഇന്ത്യ, നടപ്പു സാമ്പത്തിക വര്‍ഷം 6.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍. 

പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ക്രമേണ കുറയാനാണ് സാധ്യത. ഭക്ഷ്യ വസ്തുക്കളുടെ വില സാധാരണ നിലയിലേക്ക് മടങ്ങി വന്നതും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഗുണം ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം

ജസ്റ്റിന്‍ ബീബർ- ഹെയ്‌ലി പ്രണയകഥ

'ലോകകപ്പില്‍ വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങണം'

അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ യദു എന്തിന് വീണ്ടും ബസിന് സമീപത്തെത്തി? ദുരൂഹമെന്ന് പൊലീസ്