ധനകാര്യം

സ്ഥിര നിക്ഷേപം കാലാവധി തീരുംമുമ്പ് പിന്‍വലിക്കാം, പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്‌

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കാലാവധി തീരുംമുന്‍പ് ബാങ്കിലെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. നിലവിലെ 15 ലക്ഷത്തില്‍ നിന്ന് ഒരു കോടി രൂപയായാണ് പരിധി ഉയര്‍ത്തിയത്. അതായത് കാലാവധി തീരുംമുന്‍പ് ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങളില്‍ നിന്ന് ഇടപാടുകാരന് പണം പിന്‍വലിക്കാന്‍ സാധിക്കും.

നിലവില്‍ രണ്ടുതരത്തിലുള്ള  സ്ഥിരനിക്ഷേപ പദ്ധതികളാണ് ഉള്ളത്. കോളബിള്‍, നോണ്‍ കോള്‍ബിള്‍ എന്നിങ്ങനെയാണ് നിക്ഷേപ പദ്ധതികള്‍. കോളബിള്‍ നിക്ഷേപ പദ്ധതിയില്‍ കാലാവധി തീരും മുന്‍പ് പണം പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ നോണ്‍ കോളബിള്‍ നിക്ഷേപങ്ങളില്‍ നിന്ന് കാലാവധി തീരുംമുന്‍പ് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. എന്നാല്‍ നോണ്‍ കോളബിള്‍ നിക്ഷേപം 15 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ കാലാവധി തീരുംമുന്‍പ് നിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇളവ് നല്‍കിയിരുന്നു. ഇതാണ് ഒരു കോടിയായി ഉയര്‍ത്തിയത്. 

കാലാവധി തീരുംമുന്‍പ് പണം പിന്‍വലിക്കാന്‍  സാധിക്കാത്തതിനാല്‍ നോള്‍ കോളബിള്‍ നിക്ഷേപങ്ങള്‍ക്ക് മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് പലിശ കൂടുതലാണ്. എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്കും എന്‍ആര്‍ഒ നിക്ഷേപങ്ങള്‍ക്കും പുതിയ വ്യവസ്ഥ ബാധകമാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു