ധനകാര്യം

ഇനി പത്തുമിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ റീലാക്കി ഇടാം; ഇന്‍സ്റ്റഗ്രാമില്‍ വരുന്നു പുതിയ ഫീച്ചര്‍ 

സമകാലിക മലയാളം ഡെസ്ക്

ഡിജിറ്റല്‍ ലോകത്ത് ഇന്ന് റീലുകളുടെ കാലമാണ്. എന്തിനും ഏതിനും റീല്‍ ഉണ്ടാക്കി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കലാണ് ഇന്ന് ട്രെന്‍ഡ്. ഒരു മിനിറ്റ്  വരെയാണ് റീലുകളുടെ സമയദൈര്‍ഘ്യം. ഇതിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ പ്രമുഖ ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

പുതിയ ഫീച്ചറായി ഇത് കൊണ്ടുവരാനാണ് ഇന്‍സ്റ്റഗ്രാം ലക്ഷ്യമിടുന്നത്. ഒരു മിനിറ്റിന്റെ സ്ഥാനത്ത് പത്തുമിനിറ്റ് വരെയാക്കി ദൈര്‍ഘ്യം ഉയര്‍ത്തുന്ന കാര്യമാണ് ഇന്‍സ്റ്റഗ്രാം ആലോചിക്കുന്നത്. 

രണ്ട് ഓപ്ഷനുകളായി ഫീച്ചര്‍ അവതരിപ്പിക്കാനാണ് പദ്ധതി. ഒന്നില്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കും. രണ്ടാമത്തെ ഓപ്ഷന്‍ പ്രയോജനപ്പെടുത്തിയാല്‍ പത്തുമിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കുക. 

നിലവില്‍ ഇന്‍സ്റ്റഗ്രാമിന്റെ പ്രധാന എതിരാളിയായ ടിക്‌ടോക്കില്‍ പത്തുമിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഇത് യാഥാര്‍ഥ്യമായാല്‍ പുതിയ കാഴ്ചാനുഭവം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ പരിഷ്‌കാരം വഴി യൂട്യൂബ് ഷോര്‍ട്ടുമായി മത്സരിക്കാനും ഇന്‍സ്റ്റഗ്രാമിന് കരുത്തുനല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം