ധനകാര്യം

ഇന്ധന വില കൂടുമോ?; എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ നടപടി സൗദിയും റഷ്യയും ഡിസംബര്‍ വരെ നീട്ടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയത് ഡിസംബര്‍ വരെ നീട്ടുന്നതില്‍ പ്രമുഖ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളായ സൗദി അറേബ്യയും റഷ്യയും ധാരണയായി. സ്വമേധയാ പ്രതിദിനം 13 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയത് ഡിസംബര്‍ വരെ നീട്ടാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചത്. ആഗോള വിപണിയില്‍ എണ്ണ വില ഉയരാന്‍ ഇത് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരുരാജ്യങ്ങളുടെയും തീരുമാനം ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ മുന്നേറ്റം ഉണ്ടാക്കി. ഇന്നലെ ഉച്ചയ്ക്ക് വ്യാപാരത്തിനിടെ ബാരലിന് 90 ഡോളറിന് മുകളിലേക്കാണ് എണ്ണ വില ഉയര്‍ന്നത്. നിലവില്‍ വിപണി നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.

 എണ്ണ വില പിടിച്ചുനിര്‍ത്താന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്കും മറ്റു രാജ്യങ്ങളും ചേര്‍ന്ന് എത്തിയ ധാരണയ്ക്ക് ഇത് കരുത്തുപകരുമെന്നാണ് റഷ്യയുടെ വിലയിരുത്തല്‍. റഷ്യയുമായി സഹകരിക്കുന്നതില്‍ സൗദി അറേബ്യയെ അമേരിക്ക പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇത് സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാവാന്‍ ഇടയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും