ധനകാര്യം

ഏലിയാസ് ജോര്‍ജ് ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഏലിയാസ് ജോര്‍ജ് ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിതനായി. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നേവല്‍ ആര്‍കിടെക്ച്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗില്‍ ബിരുദവും പാരീസിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഇന്റര്‍നാഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ പബ്ലിക്കില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവുമെടുത്ത ഏലിയാസ് ജോര്‍ജ് ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂള്‍ ഓഫ് ഗവര്‍മെന്റ് ഉള്‍പ്പെടെ യു എസിലെയും ഇന്ത്യയിലെയുമുള്ള സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ ചെയ്തിട്ടുണ്ട്.

ഓഹരിയുടമകളുടെ അംഗീകാരത്തിനനുസൃതമായി സെപ്റ്റംബര്‍ 5 മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലുമായി 35 വര്‍ഷം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം കണ്‍സട്ടിങ് കമ്പനിയായ കെപിഎംജി ഇന്ത്യയില്‍ ഉന്നത പദവി വഹിച്ചിട്ടുണ്ട്. കേരളസര്‍ക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും തുടര്‍ന്ന് കൊച്ചി മെട്രോയുടെ മേധാവിയുമായിരുന്നു. കൂടാതെ യൂണിഫൈഡ് മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാനായും ഏലിയാസ് ജോര്‍ജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു