ധനകാര്യം

ഉയര്‍ന്ന പെന്‍ഷന്‍; വിവരങ്ങള്‍ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് മൂന്ന് മാസം കൂടി സമയം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന് അപേക്ഷിച്ച ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് മൂന്നുമാസം കൂടി സമയം നല്‍കിയതായി ഇപിഎഫ്ഒ. അപേക്ഷകരുടെ ശമ്പളവിവരങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സാവകാശം അനുവദിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം പരിഗണിച്ച് ഡിസംബര്‍ 31 വരെയാണ് ഇപിഎഫ്ഒ സമയപരിധി നീട്ടിയത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.ഉയര്‍ന്ന പെന്‍ഷനുള്ള ജോയിന്റ് ഓപ്ഷന്‍ ജീവനക്കാര്‍ തെരഞ്ഞെടുക്കുകയും തൊഴിലുടമകള്‍ അത് ശരിവെക്കുകയും ചെയ്യണം. നിലവിലെ കണക്കുകള്‍ പ്രകാരം ജീവനക്കാരുടെ 5.52 ലക്ഷം അപേക്ഷകള്‍ കൂടി തൊഴിലുടമകള്‍ ശരിവെക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന തൊഴിലുടമകളുടെ ആവശ്യം കണക്കിലെടുത്താണ് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചതെന്ന് ഇപിഎഫ്ഒ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്