മോദി 90 രൂപ നാണയം പുറത്തിറക്കുന്നു, ആർബിഐ ​ഗവർണർ ശക്തികാന്തദാസ് സമീപം
മോദി 90 രൂപ നാണയം പുറത്തിറക്കുന്നു, ആർബിഐ ​ഗവർണർ ശക്തികാന്തദാസ് സമീപം പിടിഐ
ധനകാര്യം

'ആര്‍ബിഐ@90'; 90 രൂപയുടെ നാണയം പുറത്തിറക്കി റിസര്‍വ് ബാങ്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് 90-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാണയം പുറത്തിറക്കിയത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തനത്തില്‍ 90 വര്‍ഷം പൂര്‍ത്തിയാക്കുന്നതോട് അനുബന്ധിച്ച്, 99.99 ശതമാനം പ്യുവര്‍ സില്‍വറിലാണ് നാണയം തയ്യാറാക്കിയത്. 40 ഗ്രാം ഭാരമുണ്ട്. സിംഹത്തെ ആലേഖനം ചെയ്ത ആര്‍ബിഐയുടെ ചിഹ്നത്തോടൊപ്പം 'ആര്‍ബിഐ@90' എന്ന് നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അശോകസ്തംഭത്തൊടൊപ്പം സത്യമേവ ജയതേ എന്ന് ദേവനാഗരി ലിപിയില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഹില്‍ട്ടണ്‍ യംഗ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 1935ലാണ് ആര്‍ബിഐ സ്ഥാപിതമായത്. 1935 ഏപ്രില്‍ ഒന്നിനാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി പ്രവര്‍ത്തിച്ചു വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

'എനിക്കെന്താ കെപിസിസി പ്രസിഡന്റ് ആയിക്കൂടേ?'; അവകാശവാദവുമായി അടൂര്‍ പ്രകാശ്, ഈഴവ പ്രാതിനിധ്യത്തില്‍ ചര്‍ച്ച

രാജസ്ഥാന്റെ തുടര്‍ തോല്‍വി; മൂന്ന് സ്ഥാനങ്ങളില്‍ എന്തും സംഭവിക്കാം!

പ്രധാനമന്ത്രിയുടെ അടക്കം പ്രമുഖരുടെ പ്രതിമാസ ശമ്പളം അറിയാമോ?, പട്ടിക ഇങ്ങനെ

പത്ത് വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസ അവതരിപ്പിച്ച് യുഎഇ, ആര്‍ക്കെല്ലാം അപേക്ഷിക്കാം?, വിശദാംശങ്ങള്‍